ഗ്രീൻ പ്രിന്റ്സ് ചിത്രപ്രദർശനം
Saturday 27 December 2025 1:48 AM IST
തിരുവനന്തപുരം: തണൽ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ ഗ്രീൻ പ്രിന്റ്സ് ചിത്രപ്രദർശനം ആരംഭിച്ചു. പ്രൊഫ.കാട്ടൂർ നാരായണ പിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടെൻസിംഗ് ജോസഫ്,കാരയ്ക്കാമണ്ഡപം വിജയകുമാർ,ആർ.എസ്.ബാബു,ക്യൂറേറ്റർ സാർഥക് എന്നിവർ സംസാരിച്ചു. മോത്തി രാജേഷ്,സിന്ധു എസ്.നായർ,വീണ ഡി.നായർ,ഐശ്വര്യ എന്നിവരും ബംഗളൂർ,ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരും പ്രദർശനത്തിൽ പങ്കെടുക്കുന്നു. പ്രദർശനം 29ന് സമാപിക്കും.