എം.ജി.രാധാകൃഷ്ണൻ പ്രതിമ അനാവരണം

Saturday 27 December 2025 1:50 AM IST

തിരുവനന്തപുരം:എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൈക്കാടുള്ള എം.ജി. രാധാകൃഷ്ണന്റെ വസതിക്ക് സമീപം നിർമ്മിച്ച അദ്ദേഹത്തിന്റെ പ്രതിമയുടെ അനാവരണ ചടങ്ങ് നാളെ നടക്കും.രാവിലെ 9ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, ശശി തരൂർ എം.പി,ആന്റണി രാജു എം.എൽ.എ ,ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9895270308, 6385771929