ആദർശം ക്ലബ് രജതജൂബിലി ആഘോഷം ഇന്ന്
Saturday 27 December 2025 1:04 AM IST
കോട്ടയം: ആർപ്പൂക്കര ആദർശം ക്ലബിന്റെയും ആർട്‌സ് സ്‌കൂളിന്റെയും രജതജൂബിലി ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുൻ എം.പി കെസുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.വി കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. 7ന് വയലിൻ ഫ്യൂഷൻ, സംഗീതസന്ധ്യ, നൃത്തനൃത്യങ്ങൾ. 28ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആദർശം ക്ലബ് പ്രസിഡന്റ് ഇ.എൻ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. 7ന് കലാഭവൻ ജയനും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് ഇ.എൻ മുരളീധരൻ നായർ, സെക്രട്ടറി കെ.സി വർഗീസ്, ട്രഷറർ എസ്.വിജയലക്ഷ്മി എന്നിവർ അറിയിച്ചു.