എച്ച് - 1 ബി വിസ: ബുദ്ധിമുട്ട് അറിയിച്ചു
Saturday 27 December 2025 7:16 AM IST
ന്യൂഡൽഹി: എച്ച് - 1 ബി വിസാ ചട്ടങ്ങളിലെ മാറ്റം മൂലം ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ യു.എസിനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിസ അപ്പോയിന്റ്‌മെന്റുകൾ പുനഃക്രമീകരിക്കുന്നതിൽ ഇന്ത്യക്കാർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഇത് കുടുംബങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ പൗരന്മാർക്കുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ യുഎസുമായി ചർച്ച തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.