കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

Saturday 27 December 2025 7:16 AM IST

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാർത്ഥിയായ ശിവാങ്ക് അവാസ്തി (20) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 3.34ഓടെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ സ്‌കാർബറ കാമ്പസിന് സമീപമാണ് ശിവാങ്കിന്റെ മൃതദേഹം കണ്ടെത്തിയത്. കാമ്പസിലെ ലൈഫ് സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവാങ്കിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.