സെലെൻസ്കി ട്രംപിനെ കാണും
Saturday 27 December 2025 7:17 AM IST
കീവ്: യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നാളെ യു.എസിലെത്തും. ഫ്ലോറിഡയിൽ വച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുക്രെയിനിൽ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങൾ വിട്ടുകൊടുക്കില്ലെന്നും യുദ്ധ ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.