ഉദ്യോഗക്കയറ്റത്തിന് സാദ്ധ്യത, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം , നിങ്ങളുടെ ഈ ആഴ്ച
2025 ഡിസംബർ 29 മുതൽ 2026 ജനുവരി 4 വരെ
അശ്വതി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ജനമദ്ധ്യത്തിൽ സ്വാധീനം വർദ്ധിക്കും. വീടോ, വാഹനമോ വാങ്ങും. പ്രവർത്തനമേഖലയിൽ ഉന്നതിയും പരിഗണനയും ലഭിക്കും. പരസ്പരധാരണയോടെ കാര്യങ്ങൾ ചെയ്തു തീർക്കും. ശത്രുക്കളുടെ മേൽ ജയം. ശുഭദിനം ബുധൻ.
ഭരണി ഏതു കാര്യത്തിലും ദൈവാധീനമുണ്ടാകും. കൂട്ടുകച്ചവടത്തിൽ ആദായം പ്രതീക്ഷിക്കാം. യന്ത്രങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. കടം കൊടുത്തപണം തിരിച്ചു കിട്ടും. പിതൃസ്വത്ത് ലഭിക്കും. ശുഭദിനം വെള്ളി.
കാർത്തിക ഉദ്യോഗത്തിൽ പുരോഗതിയും അംഗീകാരവും ലഭിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗൃഹം നവീകരിക്കും. ജനമദ്ധ്യത്തിൽ പരിഗണന. ധാർമ്മിക കാര്യങ്ങൾക്കായി പണം ചെലവഴിക്കും. ശുഭദിനം തിങ്കൾ.
രോഹിണി
മക്കൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം. സിനിമ- സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ധനവും ലഭിക്കും. സർക്കാർ ലോണുകളും മറ്റും എളുപ്പത്തിൽ പാസായി കിട്ടും. ശുഭദിനം വ്യാഴം.
മകയിരം ആരോഗ്യനില തൃപ്തികരമായിരിക്കും. മത്സര പരീക്ഷകളിലും മറ്റും വിജയമുണ്ടാകും. വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് നല്ലത്. സർക്കാരുദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. തടസങ്ങൾ മാറികിട്ടും. ശുഭദിനം ഞായർ.
തിരുവാതിര ജോലിയിൽ സ്ഥിരീകരണം ലഭിക്കും. പൂർവിക സ്വത്ത് അധീനതയിലാകും. പാർട്ണർഷിപ്പ് അടിസ്ഥാനത്തിലുള്ള ഏർപ്പാടിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. കലാകാരന്മാർക്ക് പ്രശസ്തി വർദ്ധിക്കും. ശുഭദിനം ചൊവ്വ.
പുണർതം തൊഴിൽ രഹിതർക്ക് സർവിസിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. പരസ്യങ്ങളിൽ നിന്നും ഏജൻസി മുഖേനയും വരുമാനം വർദ്ധിക്കും. സന്താനങ്ങൾക്ക് ശ്രേയസ്. അദ്ധ്യാപകർക്ക് സ്ഥലംമാറ്റത്തിന് സാദ്ധ്യതയുണ്ട്. ശുഭദിനം ശനി.
പൂയം ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. പുതിയ വാഹനങ്ങൾ വാങ്ങാൻ യോഗമുണ്ട്. സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും. രാഷ്ട്രീയക്കാർക്ക് ശുഭകരം. ശുഭദിനം തിങ്കൾ.
ആയില്യം ബിസിനസ് രംഗത്ത് അംഗീകാരം വർദ്ധിക്കും. സംഗീതം, നൃത്തം,സിനിമ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ജനപ്രീതിയും അംഗീകാരവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. പതിവിലുമധികം ചെലവുകൾ വരും. ശുഭദിനം ബുധൻ.
മകം കൂട്ടുകച്ചവടത്തിൽ ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകും. പതിവിലും കൂടുതൽ യാത്രകൾ ചെയ്യേണ്ടിവരും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. ശുഭദിനം ചൊവ്വ.
പൂരം പുതിയ വീട്,വാഹനം ഇവ അനുഭവത്തിൽ വന്നുചേരും. വിദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. കലാകാരന്മാർക്ക് അംഗീകാരവും പാരിതോഷികങ്ങളും ലഭിക്കും. വേണ്ടപ്പെട്ടവരിൽ നിന്ന് സഹായം ലഭിക്കും. ശുഭദിനം ഞായർ.
ഉത്രം തൊഴിൽമേഖല പുഷ്ടിപ്പെടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം വരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. ലോണുകളു മറ്റും പെട്ടെന്ന് ശരിയായിക്കിട്ടും. ഭൂമിയിൽ നിന്ന് ആദായം കുറയും. ശുഭദിനം വ്യാഴം.
അത്തം പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഉദ്യോഗത്തിൽ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതാണ്. മാതൃസ്വത്ത് അനുഭവയോഗ്യമാകും. ഭൂമിയിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനവ്. ശുഭദിനം-ചൊവ്വ.
ചിത്തിര തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന അംഗീകാരവും ലഭിക്കും. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. ബന്ധുസമാഗമത്താൽ സന്തോഷം. തടസങ്ങൾ മാറിക്കിട്ടും. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ശുഭദിനം ശനി.
ചോതി വ്യാപാരരംഗത്ത് പ്രകടമായ പുരോഗതിയുണ്ടാകും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ നേതൃസ്ഥാനത്തേക്ക് ഉയരും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയിക്കും. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. വ്യക്തിപ്രഭാവം വർദ്ധിക്കും. ശുഭദിനം ചൊവ്വ.
വിശാഖം വസ്തു സംബന്ധമായ ഇടപാടുകളിൽ നിന്നോ മറ്റേതെങ്കിലും വിധത്തിലോ ധനം ലഭിക്കുന്നതാണ്. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. വാഹനങ്ങളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. ശുഭദിനം വ്യാഴം.
അനിഴം പുതിയ സംരംഭങ്ങൾ തുടങ്ങാനിടവരും. സന്താനങ്ങൾക്ക് വിദ്യാവിജയമുണ്ടാകും. പിതൃപക്ഷത്തു നിന്ന് ധനം ലഭിക്കാനിടയുണ്ട്. സർക്കാരിലേക്കുള്ള നിവേദനം മാനിക്കപ്പെടും. ശുഭദിനം ശനി.
തൃക്കേട്ട എല്ലാ രംഗങ്ങളിലും കാര്യക്ഷമതയോടെ പ്രവർത്തിക്കും. പ്രമുഖ വ്യക്തികളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. ബാങ്ക് ടെസ്റ്റുകളിൽ വിജയം വരിക്കും. ചെറുയാത്രകൾ പ്രയോജനകരവും. ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹം ഉണ്ടാകും. ശുഭദിനം ഞായർ.
മൂലം ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും. വീട്ടുകാര്യങ്ങളിലും ബിസനസ് കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ജോലി സ്ഥലം നവീകരിക്കും. വിദ്യയിൽ വിജയം വരിക്കും. ശുഭദിനം ബുധൻ.
പൂരാടം പൊതുവെ ജീവിതനിലവാരവും സുഖവും ഉയരും. ഉദ്യോഗത്തിൽ പ്രൊമോഷൻ പ്രതീക്ഷിക്കാം. പൂർവികസ്വത്ത് അധീനതയിലാകും. ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. കോളേജ് അദ്ധ്യാപകർക്ക് നല്ല സമയമാണ്. ശുഭദിനം വെള്ളി.
ഉത്രാടം
മനസിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്യും. പരസ്യങ്ങൾ മുഖേന നല്ല വരുമാനമുണ്ടാകും. സജ്ജനസമ്പർക്കം മുഖേന നേട്ടം. ഏജൻസി ഏർപ്പാടുകളിലൂടെ ലാഭം. ശുഭദിനം ഞായർ.
തിരുവോണം ഔദ്യോഗിക ഉന്നതിയും സ്ഥലംമാറ്റവും പ്രശസ്തിയും ലഭിക്കും. ഭൂമിയോ മറ്റ് വിലപ്പെട്ട വസ്തുക്കളോ വാങ്ങുവാൻ അവസരമുണ്ടാകും. യുവജനങ്ങളുടെ വിവാഹം നടക്കും. സന്താനജന്മം കൊണ്ട് ഗൃഹത്തിൽ സന്തോഷമുണ്ടാകും. ശുഭദിനം ഞായർ.
അവിട്ടം മത്സരപരീക്ഷകളിലും പന്തയങ്ങളിലും വിജയിക്കും. വ്യാപാരലാഭം ഉണ്ടാകും. അധികാരവും സ്ഥാനക്കയറ്റവും ലഭിക്കുന്നതാണ്. കൂട്ടം ചേർന്ന് പൊതുനന്മയ്ക്കായി പ്രവർത്തിക്കാനൊരുങ്ങും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം ബുധൻ.
ചതയം ജനമദ്ധ്യത്തിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കുന്നതാണ്. പരസ്യങ്ങൾ മുഖേന നല്ല വരുമാനം നേടാനിടവരും. ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സഹപ്രവർത്തകരിൽ നിന്ന് ആനുകൂല്യം. ശുഭദിനം വെള്ളി.
പൂരുരുട്ടാതി
പല മേഖലകളിൽ നിന്ന് ധനാഗമം. തറവാട്ടുസ്വത്ത് സ്വന്തംഅധീനതയിലാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും കാണുന്നു. ലേഖനങ്ങളിൽ നിന്നും കലാവിദ്യയിൽ നിന്നും വരുമാനമുണ്ടാകും. ശുഭദിനം ബുധൻ.
ഉത്രട്ടാതി
വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ കൂടും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. മാതാവിന്റെ രോഗത്തിന് ആശ്വാസമുണ്ടാകും. ശുഭദിനം വെള്ളി.
രേവതി പുതുതായി ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ജോലിയിൽ പ്രൊമോഷന് സാദ്ധ്യതയുണ്ട്. രോഗികൾക്ക് ആശ്വാസം അനുഭവപ്പെടും. സന്താനങ്ങൾക്കായി ധാരാളം പണം ചെലവഴിക്കേണ്ടിവരും. കൂട്ടംചേർന്നുള്ള വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ശുഭദിനം ബുധൻ.