ഇ.ജെ. വർഗീസ്
Saturday 27 December 2025 3:01 PM IST
പെരുമ്പാവൂർ: ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) മണ്ണൂർ സഭാ ശുശ്രൂഷകൻ പാല മേലുകാവ് ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ പാസ്റ്റർ ഇ.ജെ. വർഗീസ് (79) നിര്യാതനായി. എഴുത്തുകാരനായിരുന്നു. ഹൈറേഞ്ച് തിങ്കൾക്കാട്, കൊമ്പടിഞ്ഞാൽ, ഇരുമാപ്ര, തിരുവാണിയൂർ, കൊളത്തുപ്പുഴ, പാണംകുഴി, കൂവപ്പള്ളി, ഇലപ്പള്ളി, വെള്ളക്കയം, വടാട്ടുപാറ, കോട്ടപ്പടി എന്നിവിടങ്ങളിലെ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി (കുഞ്ഞുമോൾ). മക്കൾ: എലിസബത്ത് (അക്സ), അനു, അഞ്ജു, അബി. മരുമക്കൾ: ബ്ലെസൻ (മുംബയ്), ഇവാ ഡെന്നി (അപ്പൊസ്തലിക് ചർച്ച് ഒഫ് ഗോഡ്, പഴഞ്ഞി), ജോയ് (റെജി), നിഖിൽ.