ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

Sunday 28 December 2025 12:37 AM IST

വൈക്കം : നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷൻ ജുവലറി മനേജിംഗ് ഡയറക്ടർ ജി. വിനോദ് നിർവഹിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഉദയനാപുരം ഗോശാല ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് അലംകൃതമായ വാഹനത്തിൽ യജ്ഞവേദിയിലേയ്ക്ക് എഴുന്നള്ളിച്ചു. യജ്ഞാചാര്യൻ തിരുവിഴാ പഞ്ജമൻ മുഖ്യ കാർമ്മികനായി. ക്ഷേത്രം ഭാരവാഹികളായ അഡ്വ.പി. എസ്. നന്ദനൻ, ചെയർമാൻ എ.ദാമോദരൻ, കൺവീനർ പി. കെ. വത്സലൻ, വൈസ് ചെയർമാൻ ആർ. ഭാസ്‌കരൻ, കാഞ്ചനാ സുദർശനൻ, പ്രജിത വിനോദ്, എ. വിജയൻ എന്നിവർ നേതൃത്വം നൽകി.