അതിക്രമങ്ങൾ  പ്രതിഷേധാർഹം

Sunday 28 December 2025 12:37 AM IST

ചങ്ങനാശേരി : രാജ്യത്ത് വ്യാപകമായി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുണ്ടായിട്ടുള്ള അതിക്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ ചങ്ങനാശേരി അതിരൂപതാ നേതൃസമിതിയോഗം. അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ജോസഫ് ടിറ്റോ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. പ്രൊഫ.സെബാസ്റ്റ്യൻ വർഗീസ് വിഷയാവതരണം നടത്തി. തോമസുകുട്ടി മണക്കുന്നേൽ, കെ.പി മാത്യു, ബേബിച്ചൻ പുത്തൻ പറമ്പിൽ, സി.സി സ്‌കറിയ, റ്റോമിച്ചൻ അയ്യരുകുളങ്ങര, ഷാജി വാഴേപ്പറമ്പിൽ, ഔസേപ്പച്ചൻ ചെറുകാട്, പാപ്പച്ചൻ നേര്യംപറമ്പിൽ, ബേബിച്ചൻ തടത്തിൽ, ബാബു വള്ളപ്പുര, ജെയിംസുകുട്ടി ഞാറക്കാട്ടിൽ, തോമസ് കുട്ടംമ്പേരൂർ, റോസമ്മ കാടാശ്ശേരി, മേരിക്കുട്ടി പാറക്കടവിൽ, ലൗലി മാളിയേക്കൽ, ജെയിംസ് ഇലവുംങ്കൽ എന്നിവർ പങ്കെടുത്തു.