ക്രിസ്മസ്,ന്യൂ ഇയർ ആഘോഷം നടത്തി
Sunday 28 December 2025 12:38 AM IST
വൈക്കം: തേജസ് നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ നടത്തി. വൈക്കം ഫൊറോന പള്ളി വികാരി ഫാദർ ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ക്യാപ്ടൻ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന പള്ളി വൈസ് ചെയർമാൻ മാത്യു കൂടല്ലി, അസോസിയേഷൻ വൈസ് പ്രസിഡന്റ് സിറിയക് ജോണി, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, കൃഷ്ണമ്മാ കാട്ടിക്കുഴിയിൽ, അമ്പിളി ടി.വിനോദ്, എസ്. ശ്യാംകുമാർ, ടി.കെ.വിജയൻ, സുഭാഷണി ഷൈൻ എന്നിവർ പ്രസംഗിച്ചു.