ശതാബ്ദി - നവതി ആഘോഷം

Sunday 28 December 2025 12:40 AM IST

വെള്ളൂർ : അഖില കേരള ചേരമർ ഹിന്ദു മഹാസഭ 572ാം നമ്പർ വെള്ളൂർ ശാഖയുടെ നേതൃത്വത്തിൽ മഹാസഭയുടെ ശതാബ്ദിയും, ശാഖയുടെ നവതിയുടെയും ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്ക് തുടക്കമായി. ഡോ.കെ.എസ് രാജ്കുമാർ കൈതമറ്റംഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചെല്ലമ്മ വാസു അദ്ധ്യക്ഷത വഹിച്ചു. ഡോ.നന്ദു പ്രദീപ്, ഡോ.അരവിന്ദ് ബോസ്, അനാമിക രാജേഷ്, അരുന്ദതി ശ്യാം, വിദ്യാ രതീഷ്, എസ്.കെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ശിവാനന്ദ പെരുമാൾ സ്വാഗതവും, കൃഷ്ണ ബോസ് നന്ദിയും പറഞ്ഞു.