എൻ.എസ്.എസ് സപ്തദിന ക്യാമ്പ്
Sunday 28 December 2025 1:41 AM IST
വൈക്കം: കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വനജ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ധന്യ സുനിൽ, കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ എൻ.അനിത, മറവൻതുരുത്ത് ഗവ. യുപി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സി.പി.പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.ആർ.പ്രമോദ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.