തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു
Sunday 28 December 2025 12:42 AM IST
ചങ്ങനാശേരി : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്ന് കർഷക കോൺഗ്രസ് ചങ്ങനാശേരി ടൗൺ മണ്ഡലം കമ്മറ്റി. യോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബിച്ചൻ പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യംപറമ്പിൽ വിഷയം അവതരിപ്പിച്ചു. കെ.പി മാത്യു, ബേബിച്ചൻ മറ്റത്തിൽ, ജോൺസൺ കൊച്ചുതറ, രാജു കരിങ്ങണാമറ്റം, അപ്പിച്ചൻ എഴുത്തുപള്ളിക്കൽ, ബേബിച്ചൻ തടത്തിൽ, തങ്കച്ചൻ തൈക്കളം, തോമസ് കുട്ടംമ്പേരൂർ, ജെയിംസുകുട്ടി ഞാറക്കാട്ടിൽ, ലൂയിസ് മാവേലി തുരുത്തേൽ, ബാബു ഉണ്ണിയിൽ, തോമസ് കല്ലുകളം എന്നിവർ പങ്കെടുത്തു.