ക്‌നായിതോമ്മൻ  ഫുട്ബാൾ മത്സരം

Sunday 28 December 2025 12:42 AM IST

കോട്ടയം : രണ്ടാമത് ക്‌നായിതോമ്മൻ ഫുട്ബാൾ മത്സരം ചിങ്ങവനത്ത് ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ്

ഉദ്ഘാടനം ചെയ്തു. വെള്ളത്തുരുത്തി സെന്റ് മേരിസ് ദേവാലയ ടീം ഒന്നാം സ്ഥാനം നേടി. രണ്ടാസ്ഥാനം ബംഗളൂരു സെന്റ് ജോർജ് ദേവാലയ ടീമും, മൂന്നാംസ്ഥാനം ചിങ്ങവനം സെന്റ് ജോൺസ് ദയറാപ്പളി ടീമും കരസ്ഥമാക്കി. ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീപ് , ലിനു വരാത്ര, സാബു കണ്ണാട്ടിപ്പുഴ, തോമസ്‌കുട്ടി തേവരു മുറിയിൽ, രേഞ്ചു കോഴി മറ്റം, ബൈജു മോൻ ചാക്കോ പുലയക്കുന്നിൽ , ലിബിൻ തോമസ് കരോട്ട് ,ഏലിയാസ് ജേക്കബ് നടയിൽ എന്നിവർ പങ്കെടുത്തു.