വിദേശത്ത് നിന്ന് ജോലി വാഗ്ദാനങ്ങൾ തേടിയെത്തും; നാളെ ഈ നാളുകാർക്ക് നല്ല സമയം

Saturday 27 December 2025 5:45 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 28 - ധനു 13 ഞായറാഴ്ച (പുലർന്ന ശേഷം 8 മണി 42 മിനിറ്റ് 56 സെക്കന്റ് വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം)

അശ്വതി: ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തപ്രയത്‌നത്തിലൂടെ അത് സാധിക്കും. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനലബ്ധിയുമുണ്ടാകും. വ്യാപാരവ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും.

ഭരണി: എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ആരോഗ്യ കാര്യത്തിൽ‍ കൂടുതല്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: സംസാരചാതുര്യം കൊണ്ട് ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.

രോഹിണി: ഏറെ കാലമായി മാറ്റി വെച്ച ഇഷ്ടങ്ങള്‍ നടപ്പിലാക്കും. സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും.

മകയിരം: ഈശ്വരപ്രീതികരങ്ങളായ കാര്യങ്ങള്‍ക്ക് ധാരാളം സമയം ചിലവഴിക്കും. ആത്മവിശ്വാസത്തോടെ മുന്‍പോട്ട് പോകുവാന്‍ സാധിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

തിരുവാതിര: സമാര്‍ത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും.

പുണര്‍തം: സ്വജനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തൊഴില്‍ തടസ്സംവരും. സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

പൂയം: പ്രശ്‌നങ്ങള്‍ മുഖേനെ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, ബിസിനസ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും.

ആയില്യം: സുഹൃത്തുക്കളാല്‍ പലവിധ വിഷമതകള്‍ ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കള്‍ അകലും.

മകം: പണം ചെലവഴിക്കാന്‍ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയങ്ങൾ ഉണ്ടാകും.

പൂരം: കര്‍മ്മമേഖലയിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും. മാനസിക ക്ലേശങ്ങളും കുടുംബ ജനങ്ങളില്‍ നിന്ന് ദുഃഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും.

ഉത്രം: അയല്‍വാസികളുമായി ഉണ്ടാകുന്ന പിണക്കം ആപത്തുകൾ ക്ഷണിച്ചുവരുത്തും. കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.

അത്തം: സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം. മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും.

ചിത്തിര: മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും.

ചോതി: ഉദാരമനസ്‌കതയോടു പ്രവര്‍ത്തിക്കും. കുടുംബാഭിവൃദ്ധി ഉണ്ടാകും. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും. വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയം.

വിശാഖം: പങ്കാളിയുടെ സഹകരണം മുഖേനെ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടി പിടിപ്പിക്കുകയും ചെയ്യും.

അനിഴം: ഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും. കുടുംബാംഗങ്ങളുടെ തൃപ്തിക്ക് അനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടി വരും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

കേട്ട: ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കില്ല.

മൂലം: പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും. വാക്‌സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.

പൂരാടം: ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും.

ഉത്രാടം: ആത്മാര്‍ത്ഥതയുള്ള ഉപദേശങ്ങള്‍ ലഭിക്കും. സാമര്‍ത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കര്‍മ്മസംബന്ധമായി ഉയര്‍യും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും.

തിരുവോണം: സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം വരും. ദാമ്പത്യ ബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. വാഹനം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ വാങ്ങും.

അവിട്ടം: സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത സ്ഥാനപ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

ചതയം: വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങള്‍ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവൃത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും.

ഉത്തൃട്ടാതി: കോപം നിമിത്തം സുഹൃത്തുക്കള്‍ അകലും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.

രേവതി: സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും. കള്ളകേസുകളില്‍പെടാന്‍ സാധ്യതയുണ്ട്.