ഇന്ദ്രജിത്തിന്റെ 100 -ാം ചിത്രമായി കാലന്റെ തങ്കക്കുടം, പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രജിത്തിന്റെ കാലൻ
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം പാലക്കാട് ചിത്രീകരണം ആരംഭിച്ചു. ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കാലന്റെ വേഷം ആണ് ഇന്ദ്രജിത്തിന്. ഇന്ദ്രജിത്തിന്റെ 100 -ാമത്തെ ചിത്രം ആണ്. ബിഗ് ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുഴുനീള കോമഡി കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അൽത്താഫ് സലിം, ഇന്ദ്രൻസ്, പ്രശാന്ത് മുരളി, വിജയ് ബാബു, ജോമോൻ ജ്യോതിർ, പ്രമോദ് വെളിയനാട്, നയന എത്‌സ, ആനന്ദ് മൻമഥൻ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, അഖിൽ കവലയൂർ, ഷൈജു ശ്രീധർ എന്നിവരാണ് മറ്റു താരങ്ങൾ. കള്ളനും ഭഗവതിയിലൂടെ ശ്രദ്ധ നേടിയ ബംഗാളി താരം മോക്ഷ അതിഥി വേഷത്തിൽ എത്തുന്നു. പ്ളാച്ചിമടയിൽ രണ്ടര ഏക്കറിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റിലാണ് ചിത്രീകരണം . തൊടുപുഴ ആണ് മറ്റൊരു ലൊക്കേഷൻ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് നിർമ്മാണം.ആട് 3 ക്കുശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രം കൂടി ആണ്.
സംവിധായകൻ നിതീഷ് കെ.ടി.ആറും സുജിൽ സുജാതനും ചേർന്നാണ് തിരക്കഥ. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽരാജ് ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് നിതീഷ് കെ.ടി.ആർ, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, കലാസംവിധാനം മനീഷ് മോഹൻ, വസ്‌ത്രാലങ്കാരം സമീർ സനീഷ്,മേക്കപ്പ് റോണക്സ് സേവ്യർ, സുരേഷ് പുറത്തൂർ (ഇന്ദ്രജിത്ത്), വി.എഫ്.എക്സ് ജിഷ്‌ണു ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ. രാജൻ, അസോസിയേറ്റ് ഡയറക്ടർ ടിന്റോ പി. ദേവസി, സന്ദീപ് എസ് ,
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു.