അനശ്വര രാജന്റെ ചാമ്പ്യൻ ജനുവരി 2ന്, അതിഥി താരമായി ദുൽഖർ

Sunday 28 December 2025 6:00 AM IST

വിതരണം വേഫെറർ ഫിലിംസ്

അനശ്വര രാജൻ നായികയായി തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചാമ്പ്യൻ ജനുവരി 2 ന് കേരളത്തിലെത്തും. ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം വേഫെറർ ഫിലിംസാണ് കേരളത്തിലെത്തിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട മറുനാടൻ നായികമാരിലൊരാളായിരുന്ന ശിവരഞ്ജിനിയുടെയും തെലുങ്ക് താരം ശ്രീകാന്തിന്റെയും മകൻ റോഷൻ മേക്ക ആണ് നായകൻൽ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിൽ റിലീസ് ചെയ്യുന്നതെന്നാണ് വിവരം.ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ പീരിയഡ് സ്പോർട്സ് ഡ്രാമയായ ചാമ്പ്യൻ ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 3 കോടി ഗ്രോസ് നേടി .രണ്ടാം ദിവസം ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 2 കോടി കളക്ട് ചെയ്ത് കഴിഞ്ഞു. പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത ചിത്രം സ്വപ്ന സിനിമ, ആനന്ദി ആർട്ട് ക്രിയേഷൻസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറുകളാണ് നിർമ്മാണം. 1940കളുടെ അവസാന കാലത്തെ ഹൈദരാബാദാണ് പശ്ചാത്തലം.അനശ്വര രാജന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുന്നു. ചിത്രത്തിൽ അനശ്വര തന്നെയാണ് ഡബ്ബ് ചെയ്തത്. ആദ്യ ചിത്രത്തിൽ തന്നെ തെലുങ്ക് ഭാഷ പഠിച്ച് ഡബ്ബ് ചെയ്ത അനശ്വരയുടെ കഠിനാദ്ധ്വാനത്തെ പ്രശംസിക്കുകയാണ് തെലുങ്ക് സിനിമ ലാേകം. കൂടുതൽ സിനിമയിലേക്ക് അനശ്വര എത്തുമെന്ന് നാഗ് അശ്വിൻ ഉൾപ്പെടെയുള്ള സംവിധായകർ പ്രകീർത്തിച്ചിരുന്നു.