ഈഗോയുടെ അംബാസഡർ ചെറിയാൻ, ചത്താ പച്ചയിൽ വിശാഖ് നായരുടെ ലുക്ക്
ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലെ വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്റർ പുറത്ത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെറിയാൻ എന്ന കഥാപാത്രമായി
നിറപ്പകിട്ടാർന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വർണ വാച്ചുമായി ഗുസ്തി റിംഗിന്റെ പശ്ചത്താലത്തിൽ വിശാഖ് നായർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നു. പറക്കുന്ന കറൻസി നോട്ടുകളും സ്പാർക്കുകളും ഗുസ്തി റിംഗിലെ ചിഹ്നങ്ങളും ചെറിയാന്റെ സ്വഭാവത്തിലെ ആഡംബരവും ഊർജ്ജവും വിളിച്ചോതുന്നു.
ഈഗോ നിറഞ്ഞ സ്വഭാവം ഉള്ള വ്യക്തി ആണെന്ന് കാട്ടിത്തരാൻ പോസ്റ്ററിലെ സാങ്കേതിക പ്രവർത്തകരുടെ പേരിന് പകരം എല്ലാ സ്ഥാനങ്ങളിലും 'ചെറിയാൻ' എന്നാണ് നൽകിയിരിക്കുന്നത്. ഡയറക്ഷൻ, പ്രൊഡക്ഷൻ, ക്യാമറ, മ്യൂസിക് തുടങ്ങി എല്ലാ ക്രെഡിറ്റുകളിലും ചെറിയാൻ എന്ന പേര് മാത്രം: ചെറിയാൻ നായർ, ചെറിയാൻ ഷൗക്കത്ത്, ചെറിയാൻ എഹ്സാൻ ലോയ് എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെ പശ്ചത്താലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
റീൽ വേൾഡ് എന്റർടെയ്മെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: സനൂപ് തൈക്കൂടം, ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, ശങ്കർ ജി എഹ്സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് . ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്ചേഴ്സ്, ദ പ്ലോട്ട് പിക്ചേഴ്സ് എന്നിവരുടെ വിതരണം. ജനുവരി 22ന് റിലീസ് ചെയ്യും.