പഞ്ചായത്ത് പ്രസിഡന്റായി മുൻ എം.എൽ.എ
Sunday 28 December 2025 12:00 AM IST
തൃശൂർ: മുൻ എം.എൽ.എ അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും തിരിച്ചെത്തി. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിൽ അക്കര നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് നിയമസഭാംഗമായത്. വീണ്ടും മത്സരിച്ചെങ്കിലും സേവ്യർ ചിറ്റിലപ്പിള്ളിയോട് പരാജയപ്പെട്ടു. തോൽവിക്ക് ശേഷം തന്നെ നാട്ടുകാരും കൈവിട്ടുവെന്ന എ.സി.മൊയ്തീൻ എം.എൽ.എ കളിയാക്കതിനുള്ള മറുപടിയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്ന് അനിൽ അക്കര പറഞ്ഞു. എൽ.ഡി.എഫ് ഭരിച്ചിരുന്ന അടാട്ട് പഞ്ചായത്ത് അനിൽ അക്കര കൂടി രംഗത്തെത്തിയതോടെ വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ നിരവധി ജനകീയ പദ്ധതികളാണ് അനിൽ നടപ്പാക്കിയത്. നിരവധി തവണ സംസ്ഥാന തലത്തിൽ അവാർഡും
നേടിയിരുന്നു.