കെ.എൻ.എം.എസ് ക്രിസ്‌മസ് ആഘോഷം

Sunday 28 December 2025 1:22 AM IST

തിരുവനന്തപുരം: കേരള നാടാർ മഹാജനസംഘം ക്രിസ്‌മസ് ആഘോഷം നടത്തി. തിരുവനന്തപുരം താലൂക്ക് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം.എച്ച്. ജയരാജ്, വൈസ് പ്രസിഡന്റുമാരായ സി .ജോൺസൻ, ബാലരാമപുരം മനോഹരൻ, സെക്രട്ടറിമാരായ ആൻസലൻ, ജഗതി വേണുഗോപാലൻ, നെയ്യാറ്റിൻകര സത്യരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.