ചിത്രകലാ ക്യാമ്പ്
Sunday 28 December 2025 1:22 AM IST
വെഞ്ഞാറമൂട്: കുതിരക്കുളത്ത് ആകാർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന "ആകാർ" ചിത്രകലാ ക്യാമ്പ് പ്രശസ്‌ത ചിത്രകാരൻ ബി.ഡി.ദത്തൻ ഉദ്ഘാടനം ചെയ്‌തു. ടെൻസിംഗ് ജോസഫ് ക്യാമ്പിന്റെ ആശയ വിശദീകരണം നടത്തി. കെ.ബാബു നമ്പൂതിരി,പ്രമോദ് കുരമ്പാല,സാജു മണ്ണത്തൂർ,ശ്രീജ പള്ളം,ജയശ്രീ പി.ജി,മറിയം,സിദ്ധാർത്ഥൻ,ഷിബു ചാന്ദ്,സ്വാതി ജയ്‌കുമാർ,പി.ജി.ശ്രീനിവാസൻ,മാത്യു കുരിയൻ,ബാലൻ താനൂർ,അസീസ് ടി .എം തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.15ന് ചിത്രകാരനായ കാരയ്‌ക്കാമണ്ഡപം വിജയകുമാർ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.