സൈബർ സേഫ്റ്റി സെമിനാർ

Sunday 28 December 2025 1:22 AM IST

തിരുവനന്തപുരം:ലയൺസ് ഡിസ്ട്രിക്ട് 318 എയിലെ തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ് മുട്ടത്തറ ഗവ. എൻജിനിയറിംഗ് കോളേജിൽ എൻ.എസ്.എസ് വോളന്റിയർമാർക്കായി ലഹരി വിരുദ്ധ ബോധവത്കരണ സദസും സൈബർ സേഫ്റ്റി സെമിനാറും സംഘടിപ്പിച്ചു.എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിലെ നൂറോളം വോളന്റിയർമാർ പങ്കെടുത്തു.എസ്.എ.വിഗ്നേഷ്,എൻ.വിനയകുമാരൻനായർ എന്നിവർ ക്ലാസെടുത്തു.ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ജോൺ ജി.കൊട്ടറ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ,തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് പ്രേംജിത്ത്,ലാൽ.യു.വി,റീജിയൺ ചെയർപേഴ്സൺ ജിജി എം.ജോൺ തുടങ്ങിയവർ സംസാരിച്ചു.