ആക്രമണത്തിൽ അപലപിച്ചു

Sunday 28 December 2025 12:11 AM IST

അമ്പലപ്പുഴ: തകഴി കുന്നുമ്മ ഐ.പി.സി ആരാധനാലയത്തിലെ പാസ്റ്റർ സാം പള്ളി പാടിനും വിശ്വാസികൾക്കും മർദ്ദനം. വാഹനങ്ങൾ അടിച്ചു തകർക്കുകയും വിശ്വാസികളെയും സ്ത്രീകളെയും അടക്കം ഭീഷണിപ്പെടുത്തി ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അലക്സ്‌ എന്ന മദ്യപാനിയാണ് ആക്രമണം അഴിച്ച് വിട്ടതെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പെന്തകോസ്ത് ആരാധനാലയങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ ആവശ്യപ്പെട്ടു.