എൻ.എസ്.എസ് സപ്തദിന കാമ്പ്

Sunday 28 December 2025 12:12 AM IST

മുഹമ്മ: ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസാ ഹൈസ്ക്കൂളിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്തംഗം എസ്. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.മദർ തെരേസാ ഹൈസ്ക്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ,ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ലിസ്സാ കുര്യൻ, മുഹമ്മ പൊലീസ് സബ് ഇൻസ്പെക്ടർ റിയാസ്,ഹോളി ഫാമിലി എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ലിസ്സാ കുര്യൻ,മദർതെരേസാ ഹൈസ്ക്കൂൾ ഹെഡ് മിസ്ട്രസ് മെയ് മോൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.