എൽ.ഡി.എഫ് സ്വീകരണം
Sunday 28 December 2025 12:14 AM IST
ചേർത്തല: ചേർത്തല നഗരസഭ സാരഥികൾക്ക് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പ്രസാദ് അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.ഷാജിമോഹൻ സ്വാഗതം പറഞ്ഞു.എ.എം.ആരിഫ്,എൻ.എസ്.ശിവപ്രസാദ്,എം.സി സിദ്ധാർത്ഥൻ, എൻ.ആർ.ബാബുരാജ്,സി.ഇ.അഗസ്റ്റിൻ,ബി.വിനോദ്,എം.ഇ. രാമചന്ദ്രൻനായർ,ജോമി ചെറിയാൻ,ജി.ശശിധരപ്പണിക്കർ,എൻ.പി. ബദറുദീൻ,സാബു പുല്ലുരുത്തിക്കരി,എ.എസ്.സാബു,കെ ഉയമാക്ഷൻ,ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് 'ഫോക് ഫിയെസ്റ്റയും' അവതരിപ്പിച്ചു.