അനുസ്മരണവും പുഷ്പാർച്ചനയും
Sunday 28 December 2025 12:16 AM IST
ഹരിപ്പാട്: തൃക്കുന്നപ്പുഴ സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ പതിനഞ്ചാമത് ഓർമ്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്തൃക്കുന്നപ്പുഴ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാപാലക്കാടൻ, മെമ്പർ ബിന്ദു ഷിബു, സാബു, ദിനേശൻ, ഷാഫി, ശങ്കർ, അൻസർ മാമൂലയിൽ, ബോസ്, സുനിൽ സുധാകരൻ, സുജിത്ത്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി