സിവിൽ സർവീസ് കോച്ചിംഗ്  സെന്റർ അടിച്ചുതകർത്തു  ബാർ ജീവനക്കാരൻ പിടിയിൽ

Sunday 28 December 2025 2:17 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിനു നേരെ ആക്രമണം നടത്തിയ ബാർ ജീവനക്കാരൻ അറസ്റ്റിൽ. അതിയന്നൂർ സ്വദേശി എ.എസ്. ശ്രീരാഗിനെയാണ് (28) പൊലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം ദിവസം രാത്രി 11 ഓടെയാണ് സംഭവം. മദ്യലഹരിയിൽ ബാറിൽ നിന്ന് പുറത്തേക്കുവന്ന ശ്രീരാഗ്, കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയായിരുന്നു ആക്രമണം.

ഷർട്ട് ധരിക്കാതെയെത്തിയ പ്രതി കോച്ചിംഗ് സെന്ററിന്റെ ജനാലകളും ഗ്ലാസ്‌ഡോറുകളും അടിച്ചുതകർത്തു.

തുടർന്ന് കോച്ചിംഗ് സെന്റർ മാനേജർ നൽകിയ പരാതിയിലാണ് അറസ്റ്റ്. അതേസമയം, കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾ തന്നെ മർദ്ദിച്ചെന്നാണ് ശ്രീരാഗിന്റെ മൊഴി. ഇവരെ തിരഞ്ഞാണ് സെന്ററിലേക്ക് വന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.