തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​യി​ൽ​ ​നി​ന്ന് ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പ്ര​ഥ​മ​ ​വ​നി​ത​യാ​യി​ ​ശാ​ന്ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണൻ

Sunday 28 December 2025 12:39 AM IST

പു​ന്നം​പ​റ​മ്പ് ​:​ ​തെ​ക്കും​ക​ര​ ​പ​ഞ്ചാ​യ​ത്തി​നെ​ ​ന​യി​ക്കാ​ൻ​ ​ഇ​നി​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​ ​ശാ​ന്ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​(53​).​ ​നി​ല​വി​ൽ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന​ ​ശാ​ന്ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പ്ര​ഥ​മ​ ​വ​നി​ത​യാ​യി​ ​വോ​ട്ടെ​ടു​പ്പി​ലാ​തെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​പ​ട്ടി​ക​ജാ​തി​ ​വ​നി​താ​ ​സം​വ​ര​ണ​മാ​ണ് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി.​ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ഏ​ക​ ​പ​ട്ടി​ക​ജാ​തി​ ​വ​നി​ത​യാ​ണ് ​ശാ​ന്ത.​ ​മ​ലാ​ക്ക​ ​വാ​ർ​ഡി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​വ​ണ​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​യി​ലെ​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ഭ​ര​ണ​സ​മി​തി​യി​ൽ​ ​വീ​രോ​ലി​പ്പാ​ടം​ ​വാ​ർ​ഡ് ​മെ​മ്പ​റാ​യി​രു​ന്നു.​ ​നാ​ലാം​കോ​ട് ​ചീ​രോ​ത്ത് ​വ​ള​പ്പി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​യാ​ണ്.​ ​സി.​പി.​എം​ ​തെ​ക്കും​ക​ര​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​മെ​മ്പ​ർ,​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി,​ ​പി.​കെ.​എ​സ് ​ലോ​ക്ക​ൽ​ ​പ്ര​സി​ഡ​ന്റ്,​ ​എ.​ഡി.​എ​സ്,​ ​സി.​ഡി.​എ​സ് ​മെ​മ്പ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യി​ ​വീ​രോ​ലി​പ്പാ​ടം​ ​വാ​ർ​ഡ് ​മെ​മ്പ​റും​ ​സി.​പി.​ഐ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​ഇ.​എ​ൻ.​ ​ശ​ശി​ ​തി​ര​ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​കോ​ൺ​ഗ്ര​സി​ലെ​ ​കു​ണ്ടു​കാ​ട് ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​സി.​വി.​വി​ജ​യ​നെ​ ​യാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ശ​ശി​ക്ക് 10​ഉം​ ​വി​ജ​യ​ന് 7​ ​വോ​ട്ടു​ക​ളും​ ​ല​ഭി​ച്ചു.​ 2​ ​ബി.​ജെ.​പി​ ​മെ​മ്പ​ർ​മാ​ർ​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.​ 19​ ​അം​ഗ​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​യി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​-10,​ ​യു.​ഡി.​എ​ഫ് ​-7,​ ​എ​ൻ.​ഡി.​എ​-2​ ​എ​ന്നി​ങ്ങ​നെ​ ​യാ​ണ് ​ക​ക്ഷി​നി​ല.