നാടകോത്സവം സമാപിച്ചു

Sunday 28 December 2025 1:51 AM IST

വെഞ്ഞാറമൂട്: നെഹ്രു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും സംയുക്തമായി സംഘടിപ്പിച്ച അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന നാടകോത്സവത്തിന്റെ സമാപന സമ്മേളനം നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോലിയക്കോട് എൻ. കൃഷ്ണൻനായർ മുഖ്യാതിഥിയായി.നടന്മാരായ ചന്തു നാഥ്,അശ്വത്ത് ലാൽ,ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ,പി.ജി.സുധീർ,നുജും വെഞ്ഞാറമൂട്, അശോക് ശശി,വി.കെ.ധർമ്മൻ,ഡോ.ലീലാരവി,പരമേശ്വരൻ കുര്യാത്തി, വക്കം ഷക്കീർ തുടങ്ങിയവർ സംസാരിച്ചു.