എം. ഡി.എം.എയുമായി നാലു യുവാക്കൾ അറസ്റ്റിൽ

Sunday 28 December 2025 3:55 AM IST

കിളിമാനൂർ: എം. ഡി.എം.എയുമായി നാലു യുവാക്കൾ അറസ്റ്റിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ ( 23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരി സംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. സുദർശന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി കിളിമാനൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നു 10.5 ഗ്രാമോളം എം.ഡി.എം. എ പിടികൂടി. നർക്കോട്ടിക്ക് സെൽ ഡി വൈ .എസ് . പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡി വൈ . എസ് . പി മഞ്ജുലാൽ, കിളിമാനൂർ ഇൻസ്‌പെക്ടർ ബി .ജയൻ സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ മാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.