അമയന്നൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം

Sunday 28 December 2025 1:14 AM IST

അമയന്നൂർ: എസ്.എൻ.ഡി.പി യോഗം 49ാം നമ്പർ അമയന്നൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 24ാമത് ഉത്സവം ജനുവരി 11 മുതൽ 15 വരെ നടക്കും. 11ന് രാവിലെ 6.30ന് അഷ്ടദ്രവ്യസമേത മഹാഗണപതിഹവനം, 7ന് എതൃത്തപൂജ, 8ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 5.45നും 6.14നും മദ്ധ്യേ തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും മേൽശാന്തി കണ്ണൻ കാരിക്കോട് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് വലിയകാണിക്ക, സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. 7ന് കലാപരിപാടിയുടെ ഉദ്ഘാടനം കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ നിർവഹിക്കും, 7.30ന് മധുരം വയോജനം. 12ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹവനം 8ന് ഗുരുഭാഗവത പാരായണം, വൈകിട്ട് 7ന് പ്രഭാഷണം, 8.15ന് നൃത്തനൃത്യങ്ങൾ. 13ന് രാവിലെ 6.30ന് മഹാഗണപതിഹവനം, 9.30ന് കളഭം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് കലാസന്ധ്യ. 14ന് രാവിലെ 9.30ന് കലശപൂജ, വൈകുന്നേരം 5.15ന് പിതൃപൂജ, വൈകിട്ട് 7.30ന് പ്രഭാഷണം. 15ന് രാവിലെ 6.30ന് മഹാഗണപതിഹവനം, 9ന് ഇളനീർ തീർത്ഥാടനം, 12ന് ഇളനീർ അഭിഷേകം, കലശാഭിഷേകം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കാർമികത്വം വഹിക്കും, 1ന് മഹാഗുരുപൂജ, മഹാപ്രസാദമൂട്ട്, വൈകിട്ട് 7.15ന് കൊടിയിറക്ക്, വലിയകാണിക്ക, മംഗളപൂജ, രാത്രി 8ന് നാടകം.