നിരോധിത ക്യാരിബാഗുകൾ പിടികൂടി
Sunday 28 December 2025 3:21 AM IST
കണ്ണൂർ: ജില്ലാ എൻഫോഴ്സ്‌മെന്റ്സ് സ്‌ക്വാഡ് എരഞ്ഞോളി, മുണ്ടേരി, ചെമ്പിലോട് പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്ത് പിഴ ചുമത്തി. ചക്കരക്കൽ ടൗണിലെ മാച്ചു പിച്ചു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, എരഞ്ഞോളി വടക്കുമ്പാട് എ.ടി ചിക്കൻ എന്നീ സ്ഥാപനങ്ങളിൽ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ ക്യാരി ബാഗുകളാണ് ജില്ലാ സ്‌ക്വാഡ് പിടിച്ചെടുത്തത്. മുണ്ടേരി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് വാനിൽ നിന്നും വിതരണത്തിനായി കൊണ്ടുവന്ന 12 കിലോ ക്യാരിബാഗും സ്‌ക്വാഡ് പിടിച്ചെടുത്തു. വിതരണക്കാരനായ വളപട്ടണത്തെ കെ എൻ റോഷനും സ്ഥാപന ഉടമകൾക്കും 10,000 രൂപ വീതം പിഴ ചുമത്തി. എം ലെജിയുടെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.