മയക്കുമരുന്ന് വാങ്ങാൻ പണം കൊടുത്തില്ല, കോഴിക്കോട് ഭർത്താവ് വെട്ടിയ യുവതി മരിച്ചു
Sunday 28 December 2025 7:06 AM IST
കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുനീറ എന്ന യുവതിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് യുവതി മരിച്ചത്. ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങിക്കുന്നതിന് പണം നല്‍കാത്തതിന്റെ പേരിലാണ് ജബ്ബാർ മുനീറയെ വെട്ടിയത്.