അതിശൈത്യം: യു.എസിൽ വിമാന സർവീസുകൾ റദ്ദാക്കി
Sunday 28 December 2025 7:34 AM IST
വാഷിംഗ്ടൺ : യു.എസിൽ വ്യോമഗതാഗതം താറുമാറാക്കി 'ഡെവിൻ" ശീതക്കാറ്റ്. വെള്ളിയാഴ്ച മുതൽ 1,800ലേറെ സർവീസുകളാണ് റദ്ദാക്കിയത്. 22,000ത്തിലേറെ സർവീസുകൾ വൈകി. വടക്കു കിഴക്കൻ പ്രദേശങ്ങളെയാണ് ശീതക്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും കാര്യമായി ബാധിച്ചത്.