ഒരൊറ്റ മുടിപോലും ഇനി നരയ്ക്കില്ല, കുറച്ച് വെളിച്ചെണ്ണ മാത്രം മതി; പ്രതിവിധി വെറും അഞ്ച് മിനിട്ടിൽ
ഈ കാലഘട്ടത്തിൽ പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒന്നാണ് അകാലനര. ജീവിതശെെലിയിലെ മാറ്റവും ഹോർമോൺ വ്യതിയാനവുമെല്ലാമാണ് ഇതിന് പ്രധാന കാരണം. നര മറയ്ക്കാൻ ഇന്ന് വിപണിയിൽ പലതരം ഡെെയും ലഭ്യമാണ്.
എന്നാൽ ഇത്തരം കെമിക്കൽ ഡെെകൾ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. മുടി കൂടുതൽ നരയ്ക്കുന്നതിനും കൊഴിയുന്നതിനും ഇത് കാരണമാകുന്നു. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ നമ്മുക്ക് നര അകറ്റാൻ കഴിയും. ഇത് മുടിക്ക് സംരക്ഷണവും കൂടുതൽ പോഷകങ്ങളും നൽകുന്നു. അത്തരത്തിൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള ഒരു ഡെെ പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
- കരിഞ്ചീരകം - രണ്ട് ടേബിൾ സ്‌പൂൺ
- വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ - ആവശ്യത്തിന്
- നെല്ലിക്കപ്പൊടി - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചീനച്ചട്ടിയിൽ കരിഞ്ചീരകം ഇട്ട് നല്ലപോലെ വറുത്തെടുക്കുക. ഇനി കരിഞ്ചീരകം തണുത്ത ശേഷം മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ കടുകെണ്ണയോ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അൽപം നെല്ലിക്കപ്പൊടി കൂടി ചേർത്ത് ഒരു കുഴമ്പ് രൂപത്തിൽ ഇരുമ്പ് ചീനച്ചട്ടിയിൽ രാത്രി മുഴുവൻ സൂക്ഷിക്കുക.
അടുത്തദിവസം ഈ ഡെെ മുടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കാം. ഏകദേശം ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ ഇത് തലയിൽ വയ്ക്കണം. അതിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കും.