കമ്പ്യൂട്ടർ കോഴ്‌സ് പ്രവേശനം

Monday 29 December 2025 1:05 AM IST

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജണൽ സെന്ററിൽ ജനുവരി അഞ്ചിന് ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറുമാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (ആറു മാസം) എന്നിവയിാണ് പ്രവേശനം. യോഗ്യത: ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി. 31 വരെ അപേക്ഷിക്കാം. ഫോൺ: 04712550612, 9400519491, 8547005087.