സ്വാഗതസംഘം രൂപീകരിച്ചു
Monday 29 December 2025 12:06 AM IST
കോട്ടയം : സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് 1,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 20 മുതൽ 23 വരെ കോട്ടയത്താണ് സമ്മേളനം. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ (ചെയർമാൻ), ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ (ജനറൽ സെക്രട്ടറി), ജില്ലാ പ്രസിഡന്റ് റജി സഖറിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിശ്വൻ, കെ.ജെ തോമസ്, സുനിത കുര്യൻ, കെ. എൻ ഗോപിനാഥ്, കെ.ബി രമ, വി.കെ സുരേഷ്, കെ.അനിൽകുമാർ, റജി സഖറിയ, കെ.എം രാധാകൃഷ്ണൻ, പി.വി സുനിൽ, കെ.സുരേഷ്‌കുറുപ്പ് എന്നിവർ പങ്കെടുത്തു.