അപേക്ഷ ക്ഷണിച്ചു
Monday 29 December 2025 12:06 AM IST
കോട്ടയം : ക്ഷീര വികസന വകുപ്പിന്റെ 2025,26 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുൽക്കൃഷി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്ന പദ്ധതി, മിൽക്ക് ഷെഡ് വികസനം, ക്ഷീരഗ്രാമം തുടങ്ങിയ പദ്ധതികൾക്ക് ജില്ലയിലെ ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ള കർഷകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 29 ന് മുൻപ് www.ksheersaree.kerala.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോൺ : 04812562768.