പഠനകേന്ദ്ര ഉദ്ഘാടനം

Monday 29 December 2025 12:07 AM IST

കോട്ടയം: ഇത്തിത്താനം ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തോട് ചേർന്ന് പണികഴിപ്പിച്ച ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. രതീഷ് കുമാർ, കെ.പി സജികുമാർ, ബാബു കോയിപ്പുറം, വി.ജെ വിജയകുമാർ, കെ.കെ അപ്പുക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി പി.എൻ തങ്കപ്പൻ നായർ സ്വാഗതവും, വനിതാ സമാജം പ്രസിഡന്റ് ഗീത അമ്പാടി നന്ദിയും പറഞ്ഞു.