സംസ്ഥാന സമ്മേളനം വിജയിപ്പിക്കും
Monday 29 December 2025 12:07 AM IST
കോട്ടയം : ജനുവരി 31, ഫെബ്രുവരി 1,2 തീയതികളിൽ കോഴിക്കോട് നടക്കുന്ന എസ്.ടി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അസീസ് കുമാരനല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖാൻ സ്വാഗതം പറഞ്ഞു. ട്രഷറർ താഹനാകുന്നത്ത്, വൈസ് പ്രസിഡന്റുമാരായ കെ.പി മുഹമ്മദുകുട്ടി, അബ്ദുൽ കലാം, അമീൻ ഷാ, സെക്രട്ടറിമാരായ പി.എസ് സുലൈമാൻ, കെ.എം സുൽഫിക്കർ, സംസ്ഥാന കമ്മറ്റിയംഗം അസിസ് പത്താഴപ്പടി, താജ് വാവനപുരം, ഷാജി മാടത്തിനാൽ എന്നിവർ പങ്കെടുത്തു.