ആരോഗ്യം ആനന്ദം ക്യാമ്പയിൻ
Monday 29 December 2025 12:23 AM IST
കോട്ടയം: പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ് ക്യാമ്പയിന് മുന്നോടിയായുള്ള ജില്ലാതല പരിപാടി ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കളക്ടർ ചേതൻകുമാർ മീണ, മുനിസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര നടൻ പ്രശാന്ത് അലക്‌സാണ്ടർ മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി ബസിൽ ക്രമീകരിച്ച വിളംബരജാഥ വൈകിട്ട് ജില്ലയിലെത്തും.