സാംകുട്ടി ആയി ബേസിൽ, അതിരടി ക്യാരക്ടർ പോസ്റ്റർ
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സാംകുട്ടി എന്ന കോളേജ് വിദ്യാർത്ഥിയായി ബേസിൽ ജോസഫ് മാസ് ലുക്കിൽ പോസ്റ്ററിൽ ഇടംപിടിച്ചു . നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി ഒരുങ്ങുന്നു. പക്കാ ക്യാമ്പസ് ഫൺ എന്റർടെയ്നർ ആയിരിക്കും.
പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് രചന.
ഡോ. അനന്തു എന്റർടെയ്ൻമെൻന്റിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റ െ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, ഗാനങ്ങൾ - സുഹൈൽ കോയ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ.
മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. സമീർ താഹിറും ടൊവിനോ തോമസുംഅതിരടിയുടെ കോ-പ്രൊഡ്യൂസർമാരാണ് . പി.ആർ. ഒ - വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.