നിവിന്റെ സർവ്വം മായ സൂപ്പർ ഹിറ്റിലേക്ക്, 31 കോടി 90 ലക്ഷം രൂപ ഗ്രോസ് നേടി
31 കോടി 90 ലക്ഷം രൂപ ഗ്രോസ് നേടി
നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച സർവ്വം മായ 3 ദിവസം കൊണ്ട് ലോക വ്യാപകമായി 31 കോടി 90 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. ക്രിസ്തുമസിന് റിലീസായ ചിത്രം ആദ്യ ദിവസം കേരളത്തിൽ നിന്ന് മാത്രം നേടിയത് 3.5 കോടിയാണ്. രണ്ടാം ദിവസം അത് 4.1 കോടിയായി വർദ്ധിച്ചു.
മൂന്നാം ദിവസം 4.93 കോടിയായി. ഇന്നലെ 6 കോടിക്ക് മുകളിൽ കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടി എന്നാണ് വിവരം. 30 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സർവ്വം മായയിൽ അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവ് ആണ് സർവ്വം മായ . വിനീത്,മേതിൽ ദേവിക, ആനന്ദ് ഏകർഷി, അൽത്താഫ് സലിം, അൽഫോൺസ് പുത്രൻ, പ്രിയ വാര്യർ തുടങ്ങി സർപ്രൈസിംഗ് താരങ്ങളുമുണ്ട്. അഖിൽ സത്യന്റെ സംവിധാനത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രം ആണ് സർവ്വം മായ.