യക്ഷിയെ ചിരി ... ശ്രീനാഥ് ഭാസിയുടെ കറക്കം ഗാനം
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം ടീ സീരിസ് പുറത്തിറക്കി . മു . രി എഴുതിയ വരികൾക്ക് സാം സി .എസ് സംഗീതം പകർന്ന് ആലപിച്ച" യക്ഷിയെ ചിരി...."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഭയവും തമാശയും ഒരേ പോലെ ഒളിപ്പിച്ചു മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിലെ രസമേറിയ ഹൊറർ സ്വഭാവം വെളിപ്പെടുത്തുന്ന ഗാനമാണിത്.
വളരെ ആകർഷകവും പെട്ടെന്ന് മനസ്സിൽ പതിയുന്നതുമാണ് വരികൾ . അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ, മിഥൂട്ടി,ഷോൺ റോമി, ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഛായാഗ്രഹണം- ബബ്ലു അജു, ഗാനങ്ങൾ അൻവർ അലി, വിനായക് ശശികുമാർ,മു. രി, ഹരീഷ് മോഹനൻ . എഡിറ്റർ- നിതിൻ രാജ് അരോൾ, കഥ-ധനുഷ് വർഗീസ്, കലാസംവിധാനം- രാജേഷ് പി. വേലായുധൻ,
ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം. മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി .ആർ. ഒ എ .എസ്. ദിനേശ്.