സപ്തദിന ക്യാമ്പ്
Monday 29 December 2025 1:12 AM IST
കിളിമാനൂർ: രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ എൻ.എസ്.എസ് വോളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് "ഉണ്മ 2025"ന് കിളിമാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തുടക്കമായി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ഗിരിജ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.നിസാം,എച്ച്.എം ഇൻ ചാർജ് ബിന്ദു ആർ.എസ്,കിളിമാനൂർ ഗവ.എൽ.പി സ്കൂൾ എച്ച്.എം പി.ലേഖാകുമാരി എന്നിവർ പങ്കെടുത്തു.