തൊഴിൽപരിശീലനം

Monday 29 December 2025 12:12 AM IST

പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്,ഇക്ബാൽ കോളേജ് വാർഡിലെ കുറുപ്പൻ കാല ഊരിനെ “മാനസ ഗ്രാമമായി“ പ്രഖ്യാപിക്കുകയും വനിതകൾക്കായി സ്വയം തൊഴിൽ പരിശീലനം നടത്തുകയും ചെയ്‌തു. വാർഡ് മെമ്പർ നസീമ ഇല്ല്യാസിന്റെ സാന്നിദ്ധ്യത്തിൽ ഇക്ബാൽ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സംന.എം, ശ്രീരൂപ്. എസ്.എസ്, അദ്ധ്യാപികയായ ഡോ.ശാന്തി.ജി.നായർ എന്നിവരാണ് പ്രദേശവാസികൾക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകിയത്.