പുസ്തക പ്രകാശനം

Monday 29 December 2025 1:34 AM IST

നെയ്യാറ്റിൻകര: സ്വദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ച, ഫിലിപ്പ് എം പ്രസാദ് രചിച്ച ഞാൻ അവിശ്വാസി എന്ന പുസ്തകം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം മേധാവി ഡോ. അജയൻ പനയറക്ക് കൈമാറി പ്രകാശനം ചെയ്തു. ഫിലിപ്പ് എം പ്രസാദിന്റെ ലേഖനങ്ങളും കവിതകളും അടങ്ങുന്ന സമാഹാരമാണ് ഞാൻ അവിശ്വാസി. നിംസിൽ നടന്ന ചടങ്ങിൽ പ്രസാധകനായ വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ സെക്രട്ടറി എസ്. വി.ഉണ്ണികൃഷ്ണൻ, അഡ്വ. വേലായുധൻ നായർ, ഡോ. ബെറ്റി മോൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.