ജന്മവാർഷികാഘോഷം
നെയ്യാറ്റിൻകര: കോൺഗ്രസിന്റെ 140-ാം ജന്മവാർഷികവും സ്വദേശാഭിമാനി പത്രം ഉടമ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ജന്മവാർഷികവും എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിനു സമീപം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എം. മുഹിനുദീൻ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷതവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുത്ത വഴിമുക്ക് സലിമിനെയും തിരുപുറം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത എസ്.എൽ. സാബുവിനെയും ആദരിച്ചു. എൻ.ശൈലേന്ദ്രകുമാർ,ആർ.അജയകുമാർ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ,ജയരാജ് തമ്പി,ആർ.കെ.സജീവ്,മരുതത്തൂർ ഗോപൻ,അരുമാനൂർ സുദേവൻ,രാധാകൃഷ്ണൻ നായർ,വി.എസ്.സന്തോഷ് കുമാർ,വഴിമുക്ക് ഹക്കിം,വെൺപകൽ സുരേഷ്,കമാൽ,സുധീർ,ഷിജുലാൽ,ശശി,അരുൺ,റോയ്,അതുൽ തുടങ്ങിയവർ പങ്കെടുത്തു.