ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമത്താവളം തകർന്നു, ഇന്ത്യ അയച്ചത് 80 ഡ്രോണുകൾ; ഒടുവിൽ കുറ്റസമ്മതം നടത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമത്താവളത്തിന് നാശമുണ്ടായെന്ന് സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. 2025 മേയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്ത്രപ്രധാന കേന്ദ്രമായ നൂർ ഖാൻ വ്യോമത്താവളത്തിന് നാശനഷ്ഠം സംഭവിച്ചതായി ഇഷാഖ് ദാർ വെളിപ്പെടുത്തി. ഡിസംബർ 27ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ കുറ്റസമ്മതം,
റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലെ ലക്ഷ്യമിട്ട് ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി ഇഷാഖ് ദാർ സ്ഥിരീകരിച്ചു, 36 മണിക്കൂറിനുള്ളിൽ ഇന്ത്യ 80 ഡ്രോണുകൾ അയച്ചു. ഇതിൽ 79 എണ്ണം വെടിവച്ചിട്ടെന്നും ഒരു ഡ്രോൺ വിമാനത്താവളത്തിൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നുമാണ് പാകിസ്ഥാന്റെ വാദം. ആക്രമണത്തിൽ വ്യോമത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
20258 ഏപ്രിൽ 22ന് ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്, മേയ് 8ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിന കാശ്മീരിലെയും ഒൻപതോളം ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു. മേയ് 10ന് നൂർ ഖാൻ ഉൾപ്പെടെയുള്ള 11 വ്യോമത്താവളങ്ങൾക്ക് നേരെയും ഇന്ത്യ ആക്രമണം നടത്തി.